Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IOC USA

America

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ന്നും ജ​യം; യു​ഡി​എ​ഫി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഐ​ഒ​സി യു​എ​സ്എ

വാഷിംഗ്ടൺ ഡിസി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പിച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ നാ​ഷ​ണ​ൽ ക​മ്മി​റ്റി.

കേ​ര​ളാ ഘ​ട​കം പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഒഐസിസി നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് എ​ബ്ര​ഹാം, കേ​ര​ള ഘ​ട​കം ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ടി​ക്കു​ള, ട്ര​ഷ​റ​ർ ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ജ​യ​ച​ന്ദ്ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട്, മു​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു, എ​ക്സി​കു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ക​രി​മ്പ​ന്നൂ​ർ തു​ട​ങ്ങി അ​നേ​കം നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

താ​ഴെ​ത്ത​ട്ടി​ൽ മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു യുഡിഎ​ഫ് നേ​ടി​യ ഈ ​വി​ജ​യം അ​ടു​ത്താ​യി വ​രു​ന്ന നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ലും നേ​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ദ്ദേ​ശ​ തെര​ഞ്ഞെ​ടു​പ്പി​ലെ പോ​ലെ ത​ന്നെ സാ​മ്പ​ത്തി​ക​സ​ഹാ​യ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വാ​സി ക​മ്യു​ണി​റ്റി​ക​ളി​ൽ ഏ​കോ​പി​പ്പി​ക്കു​വാ​ൻ ത​ങ്ങ​ൾ മുമ്പ​ന്തി​യി​ലു​ണ്ടാ​വു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Latest News

Up